സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ജനുവരി 2023 (14:25 IST)
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനി മാസംതോറും മാറും. മാസംതോറും വൈദ്യുതി നിരക്ക് പരിഷ്‌കരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. വൈദ്യുതി വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടുകയും ചിലവു കുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും. ഇത് സംബന്ധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
കെഎസ്ഇബി ഉള്‍പ്പെടെയുള്ള വിതരണ കമ്പനികള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ വരുന്ന അധിക ചെലവ് മാസംതോറും ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ആക്കാനാണ് പുതിയ ചട്ടം.