കെ.എസ്.ആർ.ടി.സി ജീവനക്കാരൻ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 11 ജനുവരി 2023 (18:31 IST)
വിതുര : കെ.എസ്.ആർ.ടി.സി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് മീനാങ്കൽ വലിയ കിളിക്കൂട് അശ്വതി ഭവനിൽ ജി.സജികുമാർ എന്ന 52 കാരനെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിഴക്കേകോട്ട സിറ്റി ഡിപ്പോയിലെ ജീവനക്കാരനാണ് സജികുമാർ. പേപ്പാറ കലിപ്പാലത്തു താമസിക്കുന്ന വീട്ടിലായിരുന്നു സജികുമാർ ചെയ്തത്.

ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. ശമ്പളം കിട്ടിയാൽ കടം തീർക്കാനായി സഹപ്രവർത്തകനെ ഇടപാടുചെയ്തിരുന്നു. എന്നാൽ കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു പോലീസ് അറിയിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. മരണ കാരണം വ്യക്തമല്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്. ആര്യനാട്, തമ്പാനൂർ, കിഴക്കേകോട്ട ഡിപ്പോകളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കരിച്ചത്.


കഴിഞ്ഞ ഒരു മാസമായി സജികുമാർ ശബരിമല ഡ്യൂട്ടിയിലായിരുന്നു. അടുത്തിടെയാണ് സജികുമാർ വീട്ടിലെത്തിയത്. പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 18000 രൂപയോളം നല്കാനുണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാൽ ശബരിമല ഡ്യൂട്ടിക്ക് പോയതിന്റെയും കഴിഞ്ഞ മാസത്തേതിലെയും ശമ്പളം ലഭിച്ചിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :