1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi scored goal for psg

ലോകകപ്പില്‍ നിര്‍ത്തിയിടത്തുനിന്ന് മെസി വീണ്ടും തുടങ്ങി; പി.എസ്.ജിക്ക് വേണ്ടി ഗോള്‍ നേടി താരം

Messi scored goal for psg
ലോകകപ്പ് ഇടവേളയ്ക്ക് ശേഷം പി.എസ്.ജിയില്‍ വരവറിയിച്ച് സാക്ഷാല്‍ ലയണല്‍ മെസി. ലീഗ് വണ്ണില്‍ ആങ്‌ഗേഴ്‌സിനെതിരായ മത്സരത്തില്‍ പി.എസ്.ജി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചു. മെസി ഒരു ഗോള്‍ നേടി. 
 
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ എകിടികെയുടെ ഗോളിലാണ് പി.എസ്.ജി. മുന്നിലെത്തിയത്. പിന്നീട് 72-ാം മിനിറ്റില്‍ മുകിയേലെയുടെ അസിസ്റ്റ് ലക്ഷ്യത്തിലെത്തിച്ച് മെസി പി.എസ്.ജിയുടെ ഗോള്‍ നേട്ടം രണ്ടെണ്ണമാക്കി. സീസണിലെ താരത്തിന്റെ 13-ാം ഗോള്‍ കൂടിയായിരുന്നു ഇത്. 

അടുത്ത ലേഖനം
വീണ്ടും ഇന്ത്യയ്ക്കായി കളിക്കാൻ ആഗ്രഹമുണ്ട്: ടി നടരാജൻ