അനുബന്ധ വാര്‍ത്തകള്‍
- ഡ്യൂപ്പില്ലാതെ മരണക്കിണറില്‍ ബൈക്ക് ഓടിച്ചു, ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമെന്ന് ബാബു ആന്റണി
- രാത്രി കിടത്തി ഉറക്കില്ല; ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ മമ്മൂട്ടി സമാധാനം തരാറില്ലെന്ന് സത്യന് അന്തിക്കാട്
- അന്ന് പുഴു സെറ്റില്‍, 'സിബിഐ 5' ചിത്രീകരണത്തിനിടെയും ക്യാമറ കൈയ്യിലെടുത്ത് മമ്മൂട്ടി
- പ്രേക്ഷകര്‍ വെറുക്കുന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു; ഹോമോസെക്ഷ്വല്‍ ആണോയെന്ന് ആരാധകര്‍, 'പുഴു'വില്‍ മെഗാസ്റ്റാര്‍ അതിക്രൂരന്‍
- രാജാവിനെ കാണാനില്ല,ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി, 'പുഴു' ടീസര്‍
'സത്യമായിട്ടും ഇത് ഞാനല്ല';'ഭീഷ്മ പര്‍വ്വം'ത്തിലെ പോസ്റ്റര്‍ കണ്ട് ആശംസകള്‍ അയച്ച ആരാധകരോട് വിനീത് ശ്രീനിവാസന്‍
മമ്മൂട്ടി-അമല്‍ നീരജ് 'ഭീഷ്മ പര്‍വ്വം' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഏബിള്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പോസ്റ്റര്‍ കണ്ടവര്‍ ഒറ്റനോട്ടത്തില്‍ ഇത് വിനീത് ശ്രീനിവാസന്‍ അല്ലേ എന്നാണ് ചോദിച്ചത്.പോസ്റ്റര്‍ കണ്ട് വിനീത് ആശംസാ പ്രവാഹം വന്നുതുടങ്ങി. അവസാനം ആ കണ്‍ഫ്യൂഷന്‍ വിനീത് തന്നെ മാറ്റി.
'സത്യമായിട്ടും ഇത് ഞാനല്ല ഇത് ഷെബിന്‍ ബെന്‍സണ്‍. അമല്‍ ഏട്ടാ, ഭീഷ്മ പര്‍വ്വത്തിന് എല്ലാ ആശംസകളും'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.
യുവ നടന്‍ ഷെബിന്‍ ബെന്‍സണാണ് സിനിമയില്‍ ഏബിളിനെ അവതരിപ്പിക്കുന്നത്.
മൈക്കിള്‍ എന്ന ഗ്യാങ്സ്റ്ററായി മമ്മൂട്ടി വേഷമിടുന്നു.ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം, ദിലീഷ് പോത്തന്‍, ലെന, കെപിഎസി ലളിത, നാദിയമൊയ്തു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.