രാത്രി കിടത്തി ഉറക്കില്ല; ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ മമ്മൂട്ടി സമാധാനം തരാറില്ലെന്ന് സത്യന്‍ അന്തിക്കാട്

രേണുക വേണു| Last Modified തിങ്കള്‍, 3 ജനുവരി 2022 (16:14 IST)

അഭിനയത്തോട് തനിക്ക് എപ്പോഴും ആര്‍ത്തിയാണെന്ന് മമ്മൂട്ടി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള താല്‍പര്യം എത്ര തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുള്ള കാര്യം. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം പിന്നെ മനസമാധാനം നല്‍കില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

'മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം നമ്മുടെ മനസമാധാനം കളയും. അടുത്ത സിനിമയില്‍ താങ്കളാണ് നായകന്‍ എന്ന് ഏതെങ്കിലും സംവിധായകന്‍ മമ്മൂട്ടിയോട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ മര്യാദയ്ക്ക് കിടന്നു ഉറങ്ങാന്‍ പറ്റില്ല. പാതിരാത്രിക്കൊക്കെ എവിടെ നിന്നെങ്കിലും അദ്ദേഹം ഫോണ്‍ വിളിക്കും. ആ കഥാപാത്രം അങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും? കഥാപാത്രത്തിന്റെ കോസ്റ്റ്യൂം എങ്ങനെയായിരിക്കണം? ഇതൊക്കെ ചോദിച്ചായിരിക്കും വിളിക്കുക. ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍ അതിനെ പറ്റി തന്നെ ചിന്തിക്കുന്ന ആളാണ് മമ്മൂട്ടി,' സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :