1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Babu Antony about Carnival movie

ഡ്യൂപ്പില്ലാതെ മരണക്കിണറില്‍ ബൈക്ക് ഓടിച്ചു, ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമെന്ന് ബാബു ആന്റണി

ബാബു ആന്റണി
മമ്മൂട്ടിയെ നായകനാക്കി പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്‍ണിവല്‍. കഥയും തിരക്കഥയും എസ് എന്‍ സ്വാമിയുടെതാണ്. ഷൈനി ഫിലിംസിന്റെ ബാനറില്‍ രാമകൃഷ്ണന്‍ അബ്ദുള്ള ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാബു ആന്റണിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ ഡ്യൂപ്പില്ലാതെ മരണക്കിണറില്‍ ബൈക്ക് ഓടിച്ച ഓര്‍മ്മകളിലാണ് ബാബു ആന്റണി.
 
'എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം. കാര്‍ണിവല്‍ എന്ന ചിത്രത്തിനുവേണ്ടി മരണക്കിണറില്‍ ബൈക്ക് ഓടിക്കിന്നതിനു മുന്‍പ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു മാത്രം വിചാരിച്ചു. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതില്‍ സന്തോഷം'- ബാബു ആന്റണി കുറിച്ചു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാല്‍ അതി ഗംഭീരമായി അഭിനയിച്ചു, എന്നിട്ടും മരക്കാറിലെ ആ രംഗം നീക്കം ചെയ്തു, വീഡിയോ