രാജാവിനെ കാണാനില്ല,ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി, 'പുഴു' ടീസര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 ജനുവരി 2022 (14:56 IST)

'പുഴു' പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ സാധ്യത. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് ടീസര്‍ ഇന്ന് എത്തുന്ന വിവരം സംവിധായക പങ്കുവെച്ചു. ഇന്ന് ആറു മണിക്ക് ടീസര്‍ എത്തും.

ഒരു പക്ഷത്ത് രാജാവിനെ തന്നെ പോസ്റ്ററില്‍ കാണാനില്ല. #thewhitekingismissing എന്ന ഹാഷ് ടാഗിലാണ് ടീസറിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് നിര്‍മാതാക്കള്‍ നല്‍കിയത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പുഴുവിന്.

ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :