1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bheeshma Parvam Trailer

ത്രില്ലടിപ്പിക്കും,മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം ട്രെയിലര്‍

Bheeshma Parvam Trailer | Mammootty | Amal Neerad | Anend C Chandran | Sushin Shyam | Vivek Harshan
മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം കാഴ്ചക്കാരെ ത്രില്ലടിപ്പിക്കും . അതിനുള്ള സൂചന നല്‍കിക്കൊണ്ട് ട്രെയിലര്‍ പുറത്തിറങ്ങി.
മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.
 
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി മമ്മൂട്ടി സിനിമയില്‍ മുഴുനീളം ഉണ്ടാകും.തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
 
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രം ! സത്യാവസ്ഥ എന്താണ്?