1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty

മമ്മൂട്ടിക്ക് കഥ ഇഷ്ടമായി, ആറാട്ടിന് ശേഷം വീണ്ടും മാസ് ചിത്രവുമായി ബി ഉണ്ണികൃഷ്ണന്‍

മമ്മൂട്ടി
ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
 
ആദ്യമായിട്ടാണ് ഈ രീതിയിലുള്ള ഒരു തിരക്കഥ ഉദയകൃഷ്ണ എഴുതുന്നതെന്നും മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും സംവിധായകന്‍ പറഞ്ഞു. നിലവിലെ തിരക്കുകള്‍ക്ക് ശേഷം സ്‌ക്രീന്‍ പ്ലേ ഒന്നുകൂടി ഉറപ്പിക്കാനുണ്ട്. അതിന് ശേഷം വീണ്ടും മമ്മൂക്കെയ കാണാം എന്ന തീരുമാനത്തിലാണെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'റിയലിസ്റ്റിക് ത്രില്ലര്‍'; മേപ്പടിയാന്‍ ഇഷ്ടപ്പെട്ടെന്ന് നടി ശ്വേത മേനോന്‍