1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Beeshma Parvam Trailer

മരണമാസ് വേഷപകര്‍ച്ചയില്‍ മമ്മൂട്ടി; ഭീഷ്മ പര്‍വ്വം ട്രെയ്‌ലര്‍ എത്തി, കെ.പി.എ.സി.ലളിതയ്ക്കും നെടുമുടി വേണുവിനും ആദരം (വീഡിയോ)

Beeshma Parvam
മമ്മൂട്ടിയുടെ മാസ് ലുക്കും ഡയലോഗ് ഡെലിവറിയും കൊണ്ട് സമ്പുഷ്ടമായ ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പുലര്‍ച്ചെ ഒരു മണിക്കാണ് യൂട്യൂബില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മമ്മൂട്ടി അടക്കമുള്ളവര്‍ ട്രെയ്‌ലര്‍ പങ്കുവെച്ചു. 
 
കുടുംബപശ്ചാത്തലത്തില്‍ ഇമോഷണല്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സിനിമയെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. ട്രെയ്‌ലറിന്റെ അവസാനത്തില്‍ മലയാളത്തിന്റെ തീരാനഷ്ടങ്ങളായ കെ.പി.എ.സി.ലളിത, നെടുമുടി വേണു എന്നിവരേയും കാണിക്കുന്നുണ്ട്. ഇരുവരും അവസാനമായി അഭിനയിച്ച സിനിമകളില്‍ ഒന്നാണ് ഭീഷ്മ പര്‍വ്വം. 


അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
യുവ സംവിധായകര്‍ക്കൊപ്പം 2 പുതിയ ചിത്രങ്ങളുമായി മോഹന്‍ലാല്‍, ബറോസ് തിരക്കില്‍ നടന്‍