അനുബന്ധ വാര്‍ത്തകള്‍
- ഇത് പൃഥ്വിരാജ് ആണോ ? ആളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
- നടന്നല്ലേ കാറില്‍ കയറിയത്, ബിനു അടിമാലി ആശുപത്രി വിട്ടു
- അച്ഛന് അവളെ കൊന്നു,ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു,അയാളെ താമസിപ്പിക്കുന്ന ജയിലില്കുട്ടിയുടെ ചിത്രം വെക്കണം, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കുറിപ്പ്
- പൈസ കൊടുക്കുന്നവര്‍ക്ക് നല്ലതും അല്ലാത്തവര്‍ക്ക് മോശവും റിവ്യൂ, സന്തോഷ് വര്‍ക്കിയെ കുറിച്ച് നിര്‍മ്മാതാവ് എന്‍.എം. ബാദുഷ
- ഷെയ്ന് നിഗമിന്റെ വിലക്കുനീങ്ങാനുള്ള വഴി തെളിയുന്നു ?ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല
രാജസേനന് പിന്നാലെ ഭീമര്‍ രഘുവും ബിജെപി വിട്ടു; ഇനി സിപിഎമ്മില്‍
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഭീമന്‍ രഘു പാര്‍ട്ടി വിടുന്നതെന്നാണ് സൂചന
നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഭീമന്‍ രഘു. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം സിപിഎം പ്രവേശനത്തെ കുറിച്ച് നേരിട്ടു കണ്ടു സംസാരിക്കുമെന്നാണ് വിവരം.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഭീമന്‍ രഘു പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. അടുത്തിടെ, സംവിധായകന്‍ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍ നിന്ന് നേരിട്ടതെന്നു രാജസേനന്‍ വെളിപ്പെടുത്തിയിരുന്നു.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ പത്തനാപുരം സീറ്റിലാണ് ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടന്‍ ജഗദീഷിനുമെതിരെയാണ് ഭീമന്‍ രഘു അന്ന് മത്സരിച്ചത്. ഗണേഷ് കുമാര്‍ ആണ് അന്ന് ജയിച്ചത്.