കെ ആര്‍ അനൂപ്|
Last Modified ശനി, 10 ജൂണ്‍ 2023 (10:32 IST)
'വിത്തിന്‍ സെക്കന്‍ഡ്സ്' എന്ന സിനിമയുടെ റിവ്യൂമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതില്‍ സന്തോഷം ഉണ്ടെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം.ബാദുഷ. സിനിമയ്ക്ക് പിന്നിലെ വിഷമം ഇത്തരക്കാര്‍ക്ക് മനസ്സിലാവില്ലെന്നും ചിത്രം കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അയാളെ പറ്റി തനിക്ക് നല്ലവണ്ണം അറിയാം ഇയാളൊക്കെ ആള്‍ക്കാരുടെ കയ്യില്‍ നിന്നും പൈസയും വാങ്ങുന്നുണ്ട് പൈസ കൊടുക്കുന്നവര്‍ക്ക് നല്ലതും അല്ലാത്തവര്‍ക്ക് മോശവും റിവ്യൂ പറയുന്നുണ്ടെന്നും എന്‍.എം.ബാദുഷ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
പത്ത് മിനിറ്റാണ് താന്‍ സിനിമ കണ്ടതെന്ന് അയാള് തന്നെ പറയുന്നുണ്ട്.ഈ സമയം കൊണ്ട് സിനിമയെ വിശകലനം ചെയ്ത് ചെയ്തതെങ്കില്‍, അയാള്‍ എന്തിന്റെ അടിസ്ഥാനത്തിലാകും റിവ്യു പറഞ്ഞത് എന്നാണ് നിര്‍മ്മാതാവിന്റെ ചോദ്യം.
സിനിമയ്ക്ക് പിന്നിലെ വിഷമം ഇവര്‍ ആദ്യം മനസിലാക്കണം. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് അവര്‍ക്ക് പറയാം. നിങ്ങള്‍ കാണണ്ടാട്ടോ എന്ന് പറഞ്ഞ് പോയാല്‍ ഓക്കെ. ഇതങ്ങനെയല്ല. സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണെന്നും എന്‍.എം ബാദുഷ പറഞ്ഞു.