അനുബന്ധ വാര്‍ത്തകള്‍
- പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്കായി,ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയ്ലര്
- 2 പതിറ്റാണ്ടുകള്‍, 86 സിനിമകള്‍, ഭാവനയുടെ പരിമളത്തിന് 20 വയസ്സ് !
- രണ്ട് പെണ്മക്കളുടെ അച്ഛന്, കുട്ടികള്‍ക്കൊപ്പം നടന് ഷറഫുദ്ദീന്
- രണ്ട് ആണ്‍കുട്ടികളുടെ അമ്മ, മക്കള്‍ക്കൊപ്പം 'പുഴു' സംവിധായക
- നായ്ക്കുട്ടിയെ ഒമാനിക്കുന്ന ഭാവന, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സെറ്റിൽ നിന്നുളള വീഡിയോ
'നമ്മള്' ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍,മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭാവന
അഞ്ചുവര്‍ഷത്തോളമായി ഭാവനയുടെ മലയാള ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട്.പ്രിയ താരത്തിന്റെ തിരിച്ചുവരവ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ്. തിരിച്ചുവരവിനെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി.
ആദ്യ സിനിമയായ 'നമ്മള്' ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍ ഈ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തോന്നുന്നുണ്ടെന്ന് ഭാവന പറയുന്നു.
പക്ഷേ, എല്ലാവര്ക്കും ഈ സിനിമ ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേമിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും ചിലപ്പോള്‍ സന്തോഷവും തോന്നാമെന്നും നടി പറഞ്ഞു .