അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ, 'പുഷ്പ' നിർമ്മാതാക്കളുടെ ബിഗ് ബജറ്റ് മലയാള ചിത്രം ഒരുങ്ങുന്നു
- 'സിനിമയിലോട്ട് കൈപിടിച്ച് കൊണ്ടുവന്ന ഭദ്രന് അങ്കിള്‍';28 വര്‍ഷത്തിന് ശേഷം സ്ഫടികം, കുറിപ്പുമായി രൂപേഷ് പീതാംബരന്
- സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളില്‍; ആവേശത്തോടെ ആരാധകര്‍
- ആട് തോമയും ചാക്കോ മാഷും വീണ്ടുമെത്തുന്നു, സ്ഫടികം റിലീസ് ചെയ്യുന്നത് 145 സ്ക്രീനുകളിൽ
- കാണേണ്ടവര്‍ പഴയത് കണ്ടോ, പുതിയ സ്ഫടികം എന്തായാലും ഇപ്പോള്‍ ഇല്ല: ഭദ്രന്
രോമാഞ്ചിഫിക്കേഷന്‍,28 വര്‍ഷങ്ങള്‍ക്കുശേഷം എത്തിയ 'സ്ഫടികം' ആഘോഷമാക്കി ആരാധകര്‍, പ്രേക്ഷക പ്രതികരണം
കാലങ്ങള്‍ എത്ര കഴിഞ്ഞാലും എത്ര തവണ കണ്ടാലും മതിവരാത്ത ചില സിനിമകളെ ഉണ്ടാവുകയുള്ളൂ ആ കൂട്ടത്തില്‍ മോഹന്‍ലാല്‍ - ഭദ്രന് ടീമിന്റെ ഹിറ്റ് ചിത്രം 'സ്ഫടികം'വും ഉണ്ടാകും.
28 വര്‍ഷങ്ങള്‍ക്കു ശേഷം ആടുതോമ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായി. നിരവധി തവണ കണ്ട സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ വേറൊരു ഫീല്‍ ആണെന്നാണ് ആരാധകര്‍ അറിയുന്നത്.
തിയേറ്ററുകളില്‍ കണ്ടില്ലെങ്കില്‍ അത് വലിയൊരു നഷ്ടമായി മാറിയേനെ എന്നു വരെ പ്രേക്ഷകര്‍ പറയുന്നു.ലൈഫ് ടൈം എക്സ്പീരിയന്‍സ്, സീന്‍ ബൈ സീന്‍ അന്യായ ഓളം, ഇതുക്കും മേലെ ഒന്നില്ല എന്ന് ഇനി ഉറപ്പായും അടിവരയിടാം തുടങ്ങിയ കമന്റുകളും സിനിമ കണ്ടവരില്‍ നിന്ന് ലഭിക്കുന്നു.
ഇത്രയും രോമാഞ്ചഫിക്കേഷന്‍ തരുന്ന സിനിമ അടുത്തകാലത്ത് ഇറങ്ങിയിട്ടില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു.
തിയേറ്ററുകളില്‍ കണ്ടില്ലെങ്കില്‍ അത് ഇത്രയും രോമാഞ്ചിഫിക്കേഷന്‍ തന്ന ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.