രണ്ട് ആണ്‍കുട്ടികളുടെ അമ്മ, മക്കള്‍ക്കൊപ്പം 'പുഴു' സംവിധായക

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (09:09 IST)
രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം സോണി ലിവിലൂടെയാണ് റിലീസിനെത്തിയത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സംവിധായക തന്റെ മക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ടിരിക്കുകയാണ്.A post shared by Ratheena PT (@ratheena_pt)


തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ഓണാശംസകളും രത്തീന നേര്‍ന്നു.
മൂത്ത മകന്‍ ഇക്കൊല്ലം പത്താം ക്ലാസ്സിലാണെന്ന് രത്തീന പറഞ്ഞിരുന്നു. ഇളയവനെ കൊച്ചുണ്ടാപ്പി എന്ന് വിളിക്കാനാണ് സംവിധായകയ്ക്ക് ഇഷ്ടം. ഇക്കൊല്ലം അവന്‍ ഒന്നാം ക്ലാസില്‍ പോയ വിശേഷങ്ങള്‍ രത്തീന പങ്കുവെച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :