രണ്ട് പെണ്‍മക്കളുടെ അച്ഛന്‍, കുട്ടികള്‍ക്കൊപ്പം നടന്‍ ഷറഫുദ്ദീന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (11:31 IST)
രണ്ട് പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ ഷറഫുദ്ദീന്‍.ദുവായ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തിയത് 2020ലായിരുന്നു.A post shared by sharafu (@sharaf_u_dheen)

ആലുവ സ്വദേശിയായ ഷറഫുദ്ദീന്‍ 2015 ലാണ് ബീമായെ വിവാഹം ചെയ്തത്.
കാര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി കരിയര്‍ ആരംഭിച്ച നടന്‍ സീസന്‍സ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം തുടങ്ങിയിരുന്നു. നടന്റെ മുമ്പില്‍ നിരവധി സിനിമകളാണ്. ഇനി വരാനിരിക്കുന്ന ഷറഫുദ്ദീന്‍ ചിത്രങ്ങളെ കുറിച്ച് വായിക്കാം.
കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ സ്റ്റെഫി സേവ്യര്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രത്തില്‍ രജീഷ വിജയനും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഷറഫുദ്ദീന്‍ ചിത്രമാണ് 'ആനന്ദം പരമാനന്ദം'.പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്.നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കില്‍ ഷറഫുദ്ദീനും അഭിനയിക്കുന്നു.ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് തോല്‍വി എഫ്‌സി.
അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി,അതിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.നീണ്ടഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..'എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീന്‍ ആണ് നായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :