1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ayisha movie

മഞ്ജു വാര്യരുടെ ബഹുഭാഷ ചിത്രം,'ആയിഷ' റിലീസ് ഒക്ടോബറില്‍

ayisha movie
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ റിലീസ് ഒക്ടോബറില്‍. സിനിമ തിയേറ്ററുകളിലേക്ക് എത്തുന്ന വിവരം നിര്‍മാതാക്കള്‍ തന്നെയാണ് പങ്കുവെച്ചത്.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.
 
ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maju Kb (@maju_kb)

'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജുവിന്റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്.
ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 
 
 
അടുത്ത ലേഖനം
തിരുവിതാംകൂര്‍ മഹാരാജാവ് മുതല്‍ കായംകുളം കൊച്ചുണ്ണി വരെ,ഇവരാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ താരങ്ങള്‍, റിലീസിന് ഇനി 7 നാള്‍ കൂടി