തിരുവിതാംകൂര്‍ മഹാരാജാവ് മുതല്‍ കായംകുളം കൊച്ചുണ്ണി വരെ,ഇവരാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ താരങ്ങള്‍, റിലീസിന് ഇനി 7 നാള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (09:01 IST)
ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് സംവിധായകന്‍ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ എത്തുന്നതിനായി. സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. പ്രധാന താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പോസ്റ്റര്‍.

രണ്ട് കൊല്ലത്തോളമുള്ള കഠിനാധ്വാനമാണ് സിജു വില്‍സനെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ.തിരുവിതാംകൂര്‍ മഹാരാജാവായി വേഷമിടുന്ന അനൂപ് മേനോന്‍ വേഷമിടുന്നു.
ആയോധനകലകള്‍ വശമുള്ള നാട്ടുപ്രമാണി കൂടിയായ കുഞ്ഞുപിള്ള എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുക. ഇടപള്ളി സുമുഖ കലാകേന്ദ്രത്തിലെ സൗമ്യതാ വര്‍മ്മയുടെ ,ജിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ബെന്നി ഗുരുക്കള്‍ കളരിയും ലൈഫ് ഫിറ്റ്‌നസ് സെന്ററിലെ ശ്രീ മുകുന്ദനും ട്രൈനെര്‍ അനൂപും ചേര്‍ന്നാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ടിനി പറഞ്ഞിരുന്നു.ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് സെന്തില്‍ അവതരിപ്പിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.
അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് ??നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :