മഞ്ജുവാര്യരുടെ ആയിഷ,ആദ്യത്തെ മലയാള-അറബിക് ചിത്രം, പുതിയ വിവരങ്ങൾ

Anoop k.r| Last Modified ബുധന്‍, 27 ജൂലൈ 2022 (15:37 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ' റിലീസിന് ഒരുങ്ങുന്നു. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തും .ഇക്കാര്യം സംവിധായകൻ ആമിർ തന്നെയാണ് അറിയിച്ചത്. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് നടിയെ കാണാനായത്.ടൈറ്റിൽ കഥാപാത്രത്തെ മഞ്ജു തന്നെയാണ് അവതരിപ്പിക്കുന്നത്. 
 
'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജുവിന്റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്.നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.
 
ചിത്രീകരണം പൂർണമായും ഗൾഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :