മഞ്ജുവാര്യര്‍ ഹൈദരാബാദിലേക്ക് ? അജിത്തിന്റെ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 മെയ് 2022 (11:34 IST)

മഞ്ജുവാര്യര്‍ നായികയായെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രം ഒരുങ്ങുകയാണ്. നിലവില്‍ അജിത്തിന്റെ സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.വലിമൈ സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി മഞ്ജു എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അജിത്തിന്റെ സിനിമ സെറ്റില്‍ മഞ്ജുവാര്യര്‍ മെയ് 28ന് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വെച്ച് ആകും നടിയുടെ ഭാഗങ്ങളും ചിത്രീകരിക്കുക.

മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. ജൂണ്‍ 17ന് വേണു സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണത്തിനായി നടി തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് വിവരം. പൃഥ്വിരാജിനും ആസിഫലിക്കും കൂടെ മുഴുനീള കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :