അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാലിന് ലഭിക്കുന്ന അവസരങ്ങൾ ഉർവശി ചേച്ചിയ്ക്കും നൽകൂ: റിമ കല്ലിങ്കൽ
- Urvashi Manju Warrier: മകൾക്കൊപ്പം ഓണം ആഘോഷിച്ച് ഉർവശി; മഞ്ജുവിനും ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരാധകർ
- Urvashi: 'ഞാൻ വിളിച്ചാൽ WCC അംഗങ്ങൾ AMMA-യിലേക്ക് തിരിച്ചുവരും': ഉർവശി
- Urvashi: എല്ലാക്കാലത്തും അദ്ദേഹം അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു: വിങ്ങലോടെ ഉർവശി
- Urvashi: 'അവന് മീശ വരാന്‍ പിന്നേയും മൂന്നാല് കൊല്ലമെടുത്തു. അപ്പോഴേക്കും ഞാൻ അച്ഛന്റെ പ്രായമുള്ളവരുടെ നായികയായി': ഉർവശി
ചില നായകന്മാർക്ക് ആ ചിന്തയുണ്ട്, പക്ഷേ മോഹൻലാലും ജയറാമും അങ്ങനെയല്ല: ഉർവശി
മോഹൻലാലിനെയും ജയറാമിന്റെയും കുറിച്ച് നടി ഉർവശി. മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് നൽകുന്ന അഭിനേതാക്കൾ ആണ് ജയറാമും മോഹൻലാലും എന്ന് ഉർവശി പറഞ്ഞു. ചില ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകുമെന്നും പക്ഷെ, മോഹൻലാലും ജയറാമും അങ്ങനെ അല്ലെന്നും ഉർവശി പറയുന്നു.
'ഞാൻ ഏറ്റവും നന്നായി സിങ്ക് ആകുന്ന നായകൻ ജയറാം ആണ്. അദ്ദേഹത്തിനൊപ്പം കോമ്പിനേഷൻ ഉള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ജയറാമിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരു ഗിവ് ആൻഡ് ടേക്ക് എപ്പോഴും ഉണ്ടാകും.
മറ്റുള്ള ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകും. മോഹൻലാലിന്റെ സിനിമകളിലും മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് ഉണ്ടാകും. കിലുക്കം പോലുള്ള സിനിമകൾ ഒക്കെ അതിലൂടെ ഉണ്ടായ സിനിമകൾ ആണ്. അതുപോലെ ജയറാമും നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്', ഉർവശിയുടെ വാക്കുകൾ.
മലയാളത്തിലെ എവർഗ്രീൻ കോമ്പോകളാണ് മോഹൻലാൽ-ഉർവശി, ജയറാം-ഉർവശി. നിരവധി സിനിമകളിൽ ഈ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.