അനുബന്ധ വാര്‍ത്തകള്‍
- അച്ഛനും ചേച്ചിക്കും ഒപ്പം മരക്കാറില്‍,വിശേഷങ്ങളുമായി കീര്‍ത്തി സുരേഷ്, വീഡിയോ
- രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നെ പിന്നിലാക്കി മോഹന്‍ലാലിന്റെ മരക്കാര്‍ !
- മരക്കാര്‍ ഓസ്കറിലേക്ക് ?
- കുറുപ്പിന് കിട്ടിയ സ്വീകാര്യത ഞെട്ടിച്ചു, ആന്റണി പെരുമ്പാവൂരിന്റെ മനസ് മാറി; മരക്കാറിന് തിയറ്ററുകളിലേക്കുള്ള വഴി തുറന്നത് ഇങ്ങനെ
- ഒ.ടി.ടി.യില്‍ നിന്ന് പ്രതീക്ഷിച്ച തുക ലഭിക്കാത്തത് തിരിച്ചടിയായി; മരക്കാര്‍ തിയറ്ററിലെത്താന്‍ കാരണം ഇതോ?
ഞാന്‍ മരക്കാര്‍ കണ്ടു, കാലാപാനിയേക്കാള്‍ ലാര്‍ജ് സ്‌കെയില്‍ പടം, എനിക്ക് ഇഷ്ടപ്പെട്ടു: അല്‍ഫോണ്‍സ് പുത്രന്‍
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് സിനിമ താന്‍ കണ്ടെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഒരു പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് സിനിമ ഇഷ്ടപ്പെട്ടെന്നും എല്ലാവരും തിയറ്ററില്‍ പോയി മരക്കാര്‍ കാണണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഞാന്‍ കണ്ടു. ഒരു പ്രേക്ഷകനെന്ന നിലയില്‍ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കോംബോ നമ്മള്‍ ചെറുപ്പം മുതല്‍ കാണുന്നതാണ്. കാലാപാനി പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ലാര്‍ജ് സ്‌കെയിലില്‍ ഉള്ള സിനിമയാണ് മരക്കാര്‍. സിനിമയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷേ സിനിമയിലെയോ കഥയിലെയോ എന്തെങ്കിലുമൊക്കെയാവാം. അതുകൊണ്ടാണ് ഒന്നു പറയാത്തത്. എല്ലാവരും തിയറ്ററില്‍ പോയി സിനിമ കാണണം,' അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.