ഒ.ടി.ടി.യില്‍ നിന്ന് പ്രതീക്ഷിച്ച തുക ലഭിക്കാത്തത് തിരിച്ചടിയായി; മരക്കാര്‍ തിയറ്ററിലെത്താന്‍ കാരണം ഇതോ?

രേണുക വേണു| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (16:47 IST)

ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വിചാരിച്ച പോലെ വലിയ തുകയ്ക്ക് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' വിറ്റുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാവ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വിറ്റുപോയതെന്നും അതുകൊണ്ടാണ് ഉപാധികളൊന്നുമില്ലാതെ തിയറ്റര്‍ റിലീസിന് തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. 90 മുതല്‍ നൂറ് കോടി രൂപയ്ക്കുള്ളിലാണ് മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വിറ്റുപോയതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതെല്ലാം സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 70 കോടി രൂപയില്‍ താഴെയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ മരക്കാറിന് കിട്ടിയതെന്നാണ് വിവരം. തിയറ്ററില്‍ റിലീസ് ചെയ്ത ശേഷമായിരിക്കും മരക്കാര്‍ ഇനി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുക. തിയറ്റര്‍ വരുമാനവും ഒ.ടി.ടി., സാറ്റലൈറ്റ് വരുമാനവും ചേര്‍ന്നാല്‍ നിര്‍മാണ ചെലവ് മറികടക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :