മരക്കാര്‍ ഓസ്‌കറിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (11:28 IST)

ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

2022ലെ ഓസ്‌കര്‍ അവാര്‍ഡിലേക്ക് മത്സരിക്കാന്‍ ചിത്രം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ആയല്ല മറിച്ച് സ്വന്തമായി ഓസ്‌കര്‍ കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടാണ് മരക്കാര്‍ മത്സരിക്കാന്‍ പോകുന്നത് എന്നാണ് പറയപ്പെടുന്നത്.

ഇന്‍ഡിവുഡ് ടീമാണ് മരക്കാര്‍ ഓസ്‌കറിന് എത്തിക്കാനുള്ള ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനായുള്ള ജനറല്‍ വിഭാഗത്തില്‍ മരക്കാര്‍ മത്സരിക്കും.

ഇതിനുമുമ്പ് മോഹന്‍ലാലിന്റെ ഗുരു എന്ന ചിത്രത്തിന് ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരുന്നു. പുലിമുരുകന്‍ ചിത്രത്തിലെ സംഗീത വിഭാഗവും ഓസ്‌കര്‍ എന്‍ട്രിക്കായി മത്സരിച്ചിരുന്നു. അത് ഇന്‍ഡിവുഡ് ടീം വഴി തന്നേയായിരുന്നു.

67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മരക്കാര്‍ തിളങ്ങിയിരുന്നു.മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്ട്‌സ് തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചത്.

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസിന് ഒരുങ്ങുന്നത്.കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ഫാന്‍സ് ഷോകള്‍ ആദ്യദിനം ഉണ്ടാകാം.രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :