രേണുക വേണു|
Last Modified വെള്ളി, 12 നവംബര്‍ 2021 (16:54 IST)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് റിലീസിന് മുന്‍പ് കിട്ടിയ സ്വീകാര്യതയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ റിലീസ് ചെയ്യിപ്പിക്കണമെന്ന തീരുമാനമെടുക്കാന്‍ ആന്റണി പെരുമ്പാവൂരിനെ പ്രേരിപ്പിച്ചത്. ബിഗ് ബജറ്റ് സിനിമയായതിനാല്‍ നിര്‍മാണ ചെലവ് തിയറ്ററുകളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ആന്റണി പെരുമ്പാവൂരിന് ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രേക്ഷകര്‍ കുടുംബസമേതം തിയറ്ററുകളിലേക്ക് എത്തുമോ എന്നതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആശങ്ക. എന്നാല്‍, റിലീസിന് മൂന്ന് ദിവസം മുന്‍പ് തന്നെ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നല്ല രീതിയില്‍ പൂര്‍ത്തിയായി. പ്രേക്ഷകര്‍ തിയറ്ററുകളിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായി. കുറുപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് ആന്റണി പെരുമ്പാവൂരിന്റെ മനസ് മാറ്റുകയായിരുന്നു. തിയറ്ററില്‍ റിലീസ് ചെയ്തതിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ഇറക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം.