അനുബന്ധ വാര്‍ത്തകള്‍
- ബേബി ഗേള്‍, മേഘ്ന രാജിനെ കാണാന്‍ നസ്രിയ എത്തി, വിശേഷങ്ങള്‍
- ഒടിയന് സിനിമക്കായി 18 മാസം മാറി നിന്നു, 30 വര്‍ഷങ്ങളുടെ കഥകള്‍ പറയാനുണ്ട്: വി. എ. ശ്രീകുമാര്‍
- പുതിയ മൂക്കുത്തിയാണ്, ചിത്രങ്ങളുമായി നടി ഭാമ
- ബോയ്കോട്ട് ക്യാമ്പയിന് പിന്നിൽ ആമിർ ഖാൻ, ലക്ഷ്യം നെഗറ്റീവ് പബ്ലിസിറ്റി: കങ്കണ
- 30 നമ്പറുകൾ ബ്ലോക്കാക്കി, ആറ് വർഷത്തിന് മുകളിലായി ശല്യം ചെയ്യുന്നു: തുറന്ന് പറഞ്ഞ് നിത്യാ മേനൻ
IFFK: ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ
ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഫെബ്രുവരി,മാർച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ പ്രകാരം ഡിസംബറിൽ തന്നെ ഇത്തവണ മേള നടത്താനാണ് സംഘാടകരുടെ തീരുമാനം.അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമാ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. 2021 സ്സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാകും മേളയിൽ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിലേയ്ക്കുള്ള എൻട്രികൾ 2022 ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും.