ഒടിയന്‍ സിനിമക്കായി 18 മാസം മാറി നിന്നു, 30 വര്‍ഷങ്ങളുടെ കഥകള്‍ പറയാനുണ്ട്: വി. എ. ശ്രീകുമാര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (08:55 IST)
ഒടിയന്‍ സിനിമക്കായി 18 മാസം മാറി നിന്നതൊഴിച്ചാല്‍ ജീവശ്വാസമാണ് പരസ്യരംഗം എന്ന് സംവിധായകന്‍ വി. എ. ശ്രീകുമാര്‍.കടന്നുപോയ 30 വര്‍ഷങ്ങളുടെ ഒരുപാട് കഥകള്‍ പറയാനുണ്ട്. എന്റെ നല്ല പാഠങ്ങളെല്ലാം എന്റെ തെറ്റുകളില്‍ നിന്നാണ് പഠിച്ചതെന്നു തുറന്നു പറയട്ടെ സംവിധായകന്‍ കുറിക്കുന്നു.

വി. എ. ശ്രീകുമാറിന്റെ കുറിപ്പ്

പരസ്യമേഖലയില്‍ എത്തുമ്പോള്‍ നടയടിയായി കിട്ടിയത് തിരിച്ചടിയാണ്. ഒരു 21 വയസുകാരന് ചിന്തിക്കാനാകാത്ത വലിയ കടം. ഇടഞ്ഞതിനെ കൈപ്പിടിയിലാക്കാനുള്ള വാശിയോടെ ഞാന്‍ ഉറച്ചു നിന്നു. ബ്രാന്‍ഡിങ്ങിനെയും പരസ്യകലയെയും ഇഷ്ടപ്പെട്ടു. സി.എ എന്നതായിരുന്നു നിശ്ചയിച്ച വഴി. അതു വിട്ടു പോന്നതാണ്. പരസ്യവിനിമയങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കുകയായിരുന്നു പിന്നീട്.

30 വര്‍ഷങ്ങള്‍- ഒരുപാട് ബ്രാന്‍ഡുകളോടൊപ്പം, അവരുടെ വലിപ്പങ്ങളിലേക്ക്, ഒപ്പം നടത്തിയ യാത്രകളുടേതാണ്.
പ്രതിഭകളായ അനേകര്‍ ഒപ്പമുണ്ടായിരുന്നു. അവരിലേറെയും പ്രമുഖ പരസ്യ സ്ഥാപനങ്ങളില്‍ സുപ്രധാനരാണ്. പുഷ് ആ പ്രതിഭകളില്‍ അഭിമാനിക്കുന്നു.

ഒടിയന്‍ സിനിമക്കായി 18 മാസം മാറി നിന്നതൊഴിച്ചാല്‍ ജീവശ്വാസമാണ് പരസ്യരംഗം.

കടന്നുപോയ 30 വര്‍ഷങ്ങളുടെ ഒരുപാട് കഥകള്‍ പറയാനുണ്ട്. എന്റെ നല്ല പാഠങ്ങളെല്ലാം എന്റെ തെറ്റുകളില്‍ നിന്നാണ് പഠിച്ചതെന്നു തുറന്നു പറയട്ടെ... 30 വര്‍ഷങ്ങളായി തുടരാന്‍ പ്രേരിപ്പിച്ച എല്ലാവരോടും നന്ദി.

#പുഷ്360 യാത്ര തുടരുകയാണ്. ഒപ്പമുള്ള, ഒപ്പമുണ്ടായിരുന്ന ബ്രാന്‍ഡുകളാണ് പുഷിന്റെ ജീവന്‍.

സ്‌നേഹം; ഞങ്ങളുടെ ജയങ്ങളോടും പരാജയങ്ങളോടും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :