നിങ്ങള്‍ വീഞ്ഞ് പോലെ, പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍; ഫഹദിനെ ചേര്‍ത്തുപിടിച്ച് നസ്രിയ

ഫഹദിന്റെ 40-ാം ജന്മദിനമാണ് ഇന്ന്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം

രേണുക വേണു| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (16:48 IST)

Happy Birthday Fahad Faasil: ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം ഫഹദ് ഫാസില്‍. സിനിമ താരവും തന്റെ ജീവിതപങ്കാളിയുമായ നസ്രിയയ്‌ക്കൊപ്പം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഫഹദ്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും നസ്രിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
നസ്രിയയെ ചേര്‍ത്തുപിടിച്ച് കേക്ക് മുറിക്കുന്ന ഫഹദിനെ ചിത്രങ്ങളില്‍ കാണാം. ഫഫ എന്ന് എഴുതിയ ഫഹദിന്റെ തൊപ്പി ധരിച്ചുള്ള ചിത്രവും നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.


'പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍. നല്ല വീഞ്ഞിനെ പോലെ പ്രായമാകുന്നു...പ്രായമാകുമ്പോള്‍ കൂടുതല്‍ മികച്ചവനാകുന്നു...ഏറ്റവും നല്ലത് ഇനി വരാനിരിക്കുന്നു' നസ്രിയ കുറിച്ചു

ഫഹദിന്റെ 40-ാം ജന്മദിനമാണ് ഇന്ന്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :