കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (17:44 IST)
വിവാഹ ശേഷം സിനിമയില്‍ നിന്ന്
ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഇത് തന്റെ പുതിയ മൂക്കുത്തി ആണെന്നും ഭാമ പറയുന്നുണ്ട്.
ഫിറ്റ്‌നസ്സിനും നടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. ഇതെല്ലാം സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള സൂചനകള്‍ ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനെല്ലാം നടി നേരത്തെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.
അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് നടി പറഞ്ഞത് ഇങ്ങനെയാണ്.താല്‍ക്കാലികമായി നിര്‍ത്തിയെന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹജീവിതം വളരെ മനോഹരമായാണ് പോവുന്നതെന്നും ഭാമ മുമ്പ് പറഞ്ഞിരുന്നു