1. വിനോദം
  2. സിനിമ
  3. കഥാപുരുഷന്‍
  4. Jayaram new look

പ്രായത്തെ തോൽപ്പിച്ച ജയറാം മാജിക്കിനെ കുറിച്ച് കാളിദാസ് !

കാളിദാസ് ജയറാം
ജയറാമിനൊപ്പം ആദ്യമായി മകൻ കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസൻറെ കൊച്ചു കുസൃതികൾ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ്. ഇന്ന് മലയാള സിനിമയിലെ യുവ താരനിരയിലേക്ക് ഉയർന്ന വന്ന കാളിദാസ് അച്ഛൻറെ പ്രായമാകുമ്പോഴേക്കും താൻ എങ്ങനെയുണ്ടാകും എന്നതിനെകുറിച്ച് പറയുകയാണ്.
 
ജയറാമിൻറെ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് കാളിദാസ് കുറിച്ചത് ഇങ്ങനെയാണ്. "ഈ മനുഷ്യൻ ഇപ്പോഴും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വർക്കൗട്ട് ചെയ്യുന്നു. ഞാൻ അദ്ദേഹത്തിൻറെ പ്രായത്തിൽ  ഇപ്പോഴുള്ള അദ്ദേഹത്തിൻറെ പകുതിയെങ്കിലും ആകുകയാണെങ്കിൽ ഭാഗ്യവാനാണ്" - കാളിദാസ് കുറിച്ചു.
 
കല്യാണി പ്രിയദർശൻ, വിജയ് യേശുദാസ്, രമേശ് പിഷാരടി തുടങ്ങി നിരവധി പേരാണ് ജയറാമിന്റെ ചിത്രത്തിൻറെ താഴെ പ്രതികരണവുമായി എത്തിയത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബിഗ് ബോസ് ഹിന്ദിയുടെ ഒരു എപ്പിസോഡിന് സൽമാൻ ഖാൻ വാങ്ങുന്നത് 20 കോടി, ഒരു സീസണിൽ വാങ്ങുന്ന കണക്ക് അമ്പരപ്പിക്കുന്നത്