സിനിമയില്ലെങ്കില്‍ ഫഹദ് ടാക്‍സി ഡ്രൈവറാകും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (22:00 IST)
ഇല്ലെങ്കിൽ താരങ്ങൾ എന്ത് ജോലിയാണ് ചെയ്യുകയെന്ന് അറിയാൻ ആരാധകർ ഇഷ്ടമാണ്. ഫഹദ് ഫാസിലിന് സിനിമ വിട്ടാൽ യൂബര്‍ ഡ്രൈവറാകാനാണ് ആഗ്രഹം. ഡ്രൈവിംഗ് ആസ്വദിക്കുന്ന ആളാണ് താനെന്നും അത് നസ്‌റിയയ്ക്കും ഇഷ്ടമാണെന്നും ഫഹദ് പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

അതേസമയം, ഫഹദിന്‍റെ പുതിയ ചിത്രമായ സി യു സൂണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ്-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് മാലിക്. വിഷുവിന് റിലീസ് ആകേണ്ടതായിരുന്നു. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :