വിജയ് ബാബുവും നാല് സുന്ദരിമാരും !

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:04 IST)
നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് സീരീസിലെ പുതിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് സുന്ദരിമാർക്കിടയിൽ
വിജയ് ബാബു ഇരിക്കുന്ന ഫോട്ടോഷൂട്ട് സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്. കോസ്റ്റ്യൂം കൺസെപ്റ്റും ആനു നോബിയുടെതാണ്. മാധവൻ തമ്പിയാണ് ചിത്രങ്ങൾ എടുത്തത്.

"ഓണം 2020.. കഴിഞ്ഞു. വന്നതും പോയതും അറിഞ്ഞില്ല" - വിജയ് ബാബു കുറിച്ചു.നടി പാരിസ് ലക്ഷ്മിയേയും ചിത്രത്തിൽ കാണാം.

വിജയ് ബാബു ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നടൻ ഇന്ദ്രൻസാണ് നായകനായി എത്തുന്നത്. അതേസമയം സൂഫിയും സുജാതയിലുമാണ് വിജയ് ബാബുവിനെ ഒടുവിലായി കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :