കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (21:14 IST)
ലോക്ക് ഡൗണിനുശേഷമുളള പുത്തൻ ലുക്കിൽ ദുൽഖർ സൽമാൻ. താടിയും മുടിയും വളർന്ന ദുൽഖറിൻറെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
ലോക്ക് ഡൗൺ ഹെയർ എന്ന ഹാഷ് ടാഗോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ഷാനി ഷാക്കിയാണ് ചിത്രങ്ങൾ എടുത്തത്.
അതേസമയം മമ്മൂട്ടി പങ്കുവെച്ച പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. ദുൽഖറിൻറെ കുറുപ്പ് എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ദുൽഖറിൻറെ ജന്മദിനത്തിൽ പുറത്തുവന്ന സ്‌നീക്ക് പീക്ക് വീഡിയോ കയ്യടി വാങ്ങിയിരുന്നു. “എന്തായാലും ഒരു കാര്യം ഉറപ്പാ, എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും. അത് കാക്കി ആണെങ്കിലും ശരി ഖദർ ആണെങ്കിലും ശരി." - എന്നാണ് കുറുപ്പ് വീഡിയോയിൽ പറഞ്ഞിരുന്നത്.