1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna Suresh smuggling case revelations

ആരോപണങ്ങളുമായി സ്വപ്ന സുരേഷ് വീണ്ടും, സ്വർണക്കടത്തിൽ അന്വേഷണം വേണം, ഇല്ലെങ്കിൽ തെളിവുകൾ പുറത്തുവിടും

Swapna suresh
സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കുടുംബത്തിന് നേരെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് സ്വപ്ന സുരേഷ് വീണ്ടും. കോടതിയില്‍ വിശ്വാസമുള്ളതിനാലും ക്രിമിനല്‍ നടപടിക്രമം 164 പ്രകാരം മൊഴി നിലനില്‍ക്കുന്നത് കൊണ്ടാണ് തെളിവുകള്‍ ഇതുവരെയും പുറത്തുവിടാത്തതെന്നും പത്രസമ്മേളനത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞു.
 
മുന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ തനിക്ക് നല്‍കിയിട്ടുള്ള രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പൊതുമധ്യത്തില്‍ തുറന്നുകാട്ടും. ഷാര്‍ജയുടെ ഷെയ്ഖ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഷെയ്ഖിനെ ക്ലിഫ് ഹൗസിലെത്തി മരുമകന്റെയും മകളുടെയും പേരില്‍ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. പിണറായി വിജയന്റെ ഭാര്യ കമല സ്വര്‍ണാഭാരണങ്ങളടങ്ങിയ പെട്ടി അന്ന് ഷെയ്ഖിന്റെ ഭാര്യയ്ക്ക് നല്‍കിയെങ്കിലും അവരത് നിരസിക്കുകയായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹൂതികളെ നേരിടാൻ സൗദി ഇസ്രായേൽ സഹായം തേടി, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഇസ്രയേലി മാധ്യമം