1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna Suresh Marriage

'ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല, കുട്ടികൾക്ക് വേണ്ടി കൂടി'; സ്വപ്‌ന സുരേഷ് വിവാഹിതയായി

Swapna Suresh, Swapna Suresh Marriage, Swapna Suresh and Sarith, Gold case, Gold Case Kerala Swapna Suresh
Swapna Suresh marriage

നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്ന കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മരണംവരെ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌ന വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. 
 
ജീവിതപങ്കാളി ആരെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിട്ടില്ല. പങ്കാളിയുടെ മുഖം പൂർണമായി വെളിപ്പെടുത്താത്ത രീതിയിലാണ് ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. 
 


''ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം'' - സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. Also Read: 'മുൻ സർക്കാർ രാത്രി സമാധാനമായി ഉറങ്ങാൻ കറന്റ് തന്നിരുന്നു'; സതീശൻ സർക്കാരിനെതിരെ കോൺഗ്രസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയനുമായുള്ള ചര്‍ച്ച നടത്തി മോദി; നാവികരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി