1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kevin Pieterson to be part of England Staff

കെവിൻ പീറ്റേഴ്‌സൺ വീണ്ടും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് !

England Cricket team, Kevin Pieterson, Cricket news
Kevin Pieterson

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ കെവിൻ പീറ്റേഴ്‌സൺ വീണ്ടും രാജ്യാന്തര ടീമിന്റെ ഭാഗമാകുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിന്റെ 'സ്‌പെഷ്യലിസ്റ്റ് മെന്റർ' എന്ന നിലയിലാണ് പീറ്റേഴ്‌സൺ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. 
 
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്റ്റാഫ് ബെഞ്ചിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നടക്കുന്ന ശ്രീലങ്ക പര്യടനത്തിൽ ബ്രണ്ടൻ മക്കല്ലം നയിക്കുന്ന സപ്പോർട്ട് സ്റ്റാഫിൽ പീറ്റേഴ്‌സണും അംഗമാകും. 
 
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് മെന്ററായി പീറ്റേഴ്‌സൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റർമാർക്ക് നിർദേശങ്ങൾ നൽകാനും പീറ്റേഴ്‌സണ് സാധിച്ചു. 2014 ലാണ് പീറ്റേഴ്‌സൺ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.  
 
അടുത്ത ലേഖനം
ഏതെങ്കിലും ഒരാണിന് ഈ അവസ്ഥ വരുമോ? 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടിയിട്ടും സൈബർ ആക്രമണം, പ്രതികരിച്ച് പവർ ലിഫ്റ്റർ കീയ ബാനർജി