അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് മസ്താനി പുറത്ത്
- Bigg Boss Malayalam Season 7: നിങ്ങള്‍ ബിഗ് ബോസ് ഇഷ്ടപ്പെടാത്തവരാണെങ്കിലും ഈ എപ്പിസോഡ് നിര്‍ബന്ധമായും കാണണം, ലാലേട്ടാ നന്ദി !
- Bigg Boss Malayalam Season 7: 'നിങ്ങളുടെ ചെലവിലാണോ അവര്‍ ജീവിക്കുന്നോ?'; ഹോമോഫോബിക് ലക്ഷ്മിയെ നിര്‍ത്തിപ്പൊരിച്ച് ലാലേട്ടന് (Video)
- Bigg Boss Malayalam Season 7: 'വീട്ടില്‍ പോലും കേറ്റാത്തവളുമാരാ'; ലെസ്ബിയന്‍ കപ്പിള്‍സിനെതിരെ ലക്ഷ്മി, ബിഗ് ബോസില്‍ നിന്ന് പുറത്താക്കുമോ?
- Bigg Boss Malayalam: ലെസ്ബിയന്‍ കമിതാക്കളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ലക്ഷ്മി
Bigg Boss Malayalam Season 7: 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം, ബിഗ് ബോസ് മലയാളത്തിന്റേത് റെക്കോര്‍ഡ് കുതിപ്പ്
ബിഗ് ബോസ് മലയാളം മുന്നേറുന്നതെന്ന് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം മേധാവി കൃഷ്ണന്‍ കുട്ടി ടൈംസ് നൗ വാര്‍ത്തയോട്.
ഡിജിറ്റല്‍, ടെലിവിഷന്‍ പ്ലാറ്റ് ഫോമുകളില്‍ ഇതുവരെയുള്ള കാഴ്ചാ റെക്കോഡുകള്‍ തകര്‍ത്താണ് ബിഗ് ബോസ് മലയാളം മുന്നേറുന്നതെന്ന് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം മേധാവി കൃഷ്ണന്‍ കുട്ടി ടൈംസ് നൗ വാര്‍ത്തയോട്. ബിഗ് ബോസ് മലയാളം സീസണ്‍ 7 ചരിത്രപരമായ മുന്നേറ്റമാണ് നടത്തിവരുന്നതെന്നും അദ്ദേഹം ടൈംസ് നൗ വാര്‍ത്തയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
'ജിയോ ഹോട്ട്സ്റ്റാറില്‍, പരമ്പരകളില്‍ ഏറ്റവും വലിയ ഓപ്പണിങ് ഈ ഷോയ്ക്ക് ലഭിച്ചു. ആദ്യ വാരാന്ത്യത്തില്‍ മാത്രം 12.6 കോടി മിനിറ്റിന്റെ ക്യുമുലേറ്റീവ് വാച്ച് ടൈം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 225% കൂടുതലാണ്. കണക്റ്റഡ് ടിവി ഏകദേശം 30% വാച്ച് ടൈം സംഭാവന ചെയ്തു - കഴിഞ്ഞ സീസണിനേക്കാള്‍ 154% വര്‍ധനവ്. വലിയ സ്‌ക്രീനില്‍ കാണുന്നതിനുള്ള പ്രേക്ഷകരുടെ താത്പര്യമാണ് ഇത് സൂചിപ്പിക്കുന്നത്'- കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു.
'ടെലിവിഷനിലും ഗണ്യമായ വളര്‍ച്ചയുണ്ടായി, സീസണ്‍ 6നെ അപേക്ഷിച്ച് ആദ്യ വാരാന്ത്യത്തില്‍ റേറ്റിംഗില്‍ 22% വര്‍ധനവുണ്ടായി. ലോഞ്ച് ചെയ്ത് ഒരു മാസം തികയുന്നതിനുമുമ്പ്, കേരളത്തിലെ ഏകദേശം 70% ടിവി പ്രേക്ഷകര്‍ ഷോയുടെ ഭാഗമായി. ഇത് ടിവിയിലും ഡിജിറ്റലിലുമായി 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം നേടിത്തന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിവിയില്‍ ഏകദേശം 10% വളര്‍ച്ചയും ഡിജിറ്റലില്‍ 35% വളര്‍ച്ചയുമുണ്ടായി' - അദ്ദേഹം പറഞ്ഞു.
'കാഴ്ചക്കാരുടെ പങ്കാളിത്തത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്, വോട്ടിംഗ് സീസണ്‍ 6 നെ അപേക്ഷിച്ച് 43% വര്‍ദ്ധിച്ചു (അഞ്ചാമത്തെ ആഴ്ചയുടെ അവസാനം 5.6 ദശലക്ഷം, മുന്‍പ് 3.9 ദശലക്ഷം ആയിരുന്നു), പ്രേക്ഷകര്‍ മുമ്പത്തേക്കാളും കൂടുതല്‍ സജീവമായി ഇതിന്റെ ഭാഗമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്' - കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു. 'ജിയോസ്റ്റാറിന്റെ പ്രധാന കണ്ടന്റ് പീസുകളില്‍ ഒന്ന് ബിഗ് ബോസ് മലയാളമാണ്. ഈ ഷോ വിവിധ വിഷയങ്ങളില്‍ ദൈനംദിന സംഭാഷണങ്ങള്‍ക്ക് തുടക്കമിടുന്നതും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതുമാണ്. ഇരട്ട പ്ലാറ്റ് ഫോമുകളിലെ വിജയം വിപണിയില്‍ ജിയോസ്റ്റാറിന്റെ ബ്രാന്‍ഡ് മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു' - കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.