1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Bigg Boss Malayalam Season 8 Agnipariksha Judges Promo: Akhil Marar, Riyas Salim, Renjini Haridas to Judge Commoners

40 കോമണേഴ്സ്, 21 ദിവസം; ഇത്തവണ തീപ്പൊരി പാറും: ബിഗ് ബോസ് 'അഗ്നിപരീക്ഷ' ജഡ്ജസ് പ്രൊമോ പുറത്ത്, വിധികർത്താക്കളായി അഖിൽ മാരാരും റിയാസ് സലിമും രഞ്ജിനി ഹരിദാസും

ഓഗസ്റ്റ് 15 മുതല്‍ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഇത് സംപ്രേക്ഷണം ചെയ്യും. പ്രേക്ഷകര്‍ക്ക് വോട്ടിങ് സൗകര്യവും ഉണ്ടായിരിക്കും.

Bigg Boss Malayalam Season 8
ബിഗ് ബോസ് മലയാളം സീസണ്‍ 8-ന് (Bigg Boss Malayalam Season 8) മുന്നോടിയായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'അഗ്‌നിപരീക്ഷ' പ്രീ-ഷോയുടെ ജഡ്ജസ് പ്രൊമോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി കോമണര്‍ മത്സരാര്‍ഥികള്‍ക്കും ശക്തമായ പോരാട്ടമാണ് ഇക്കുറി ബിഗ്‌ബോസില്‍ കാത്തിരിക്കുന്നത്. 40 കോമണേഴ്‌സില്‍ നിന്നും തിരെഞ്ഞെടുക്കപ്പെടുന്നവരാകും ബിഗ് ബോസിന്റെ പ്രധാന ഷോയില്‍ കോമണേഴ്‌സായി എത്തുക.

കോമണേഴ്‌സിനെ വിലയിരുത്താനായുള്ള ഷോയില്‍ സീസണ്‍ 5 വിജയി അഖില്‍ മാരാര്‍, സീസണ്‍ 4 ഫൈനലിസ്റ്റ് റിയാസ് സലിം, ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ശ്രദ്ധേയ സാന്നിധ്യവും അവതാരകയുമായ രഞ്ജിനി ഹരിദാസ് എന്നിവരാണ് ജഡ്ജസ്മാരായി എത്തുക.
 
പ്രധാന സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായാണ് അഗ്‌നിപരീക്ഷ ഷോ സംഘടിപ്പിക്കുന്നത്. സാധാരണക്കാരായ അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 40 കോമണര്‍മാര്‍ ഇതില്‍ മാറ്റുരയ്ക്കും. ആകെ 21 എപ്പിസോഡുകളിലായിരിക്കും പോരാട്ടം. ഓഗസ്റ്റ് 15 മുതല്‍ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഇത് സംപ്രേക്ഷണം ചെയ്യും. പ്രേക്ഷകര്‍ക്ക് വോട്ടിങ് സൗകര്യവും ഉണ്ടായിരിക്കും.

അടവുകള്‍ പതിനെട്ടും പയറ്റിയവര്‍ എതിരാളികളെ നിലംപരിശമാക്കാന്‍ എത്തുന്നു എന്ന ടാഗ് ലൈനോടെയാണ് അഖില്‍ മാരാര്‍. രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരെ ഏഷ്യാനെറ്റ് വിധികര്‍ത്താക്കളാക്കി അവതരിപ്പിച്ചിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
100 കിലോ തൂക്കമുണ്ടായിരുന്നു, പടി കയറുമ്പോൾ ശ്വാസം മുട്ടും, എല്ലാം മാറ്റി മറിച്ചത് മുവായ് തായ് : വിസ്മയ മോഹൻലാൽ