അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും
- Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു? ഞെട്ടി ആരാധകര്‍
- Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്
- Bigg Boss Malayalam Season 7: രേണുവിനെ 'സെപ്റ്റിക് ടാങ്ക്' എന്നുവിളിച്ച് അക്ബര്‍; താനൊരു സ്ത്രീയല്ലേയെന്ന് രേണു സുധി (വീഡിയോ)
- Bigg Boss Malayalam Season 7, Day 1: ആദ്യദിനം തന്നെ അടി തുടങ്ങി, എല്ലാവരുടെയും ടാര്‍ഗറ്റ് രേണു സുധി; ക്യാപ്റ്റനായി അനീഷ്
Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് മൂന്നാമത്തെ മത്സരാര്‍ഥി പുറത്ത്; പിടിച്ചുനില്‍ക്കാനാവാതെ സരിഗ
ബിഗ് ബോസില്‍ എത്തി ആദ്യ ആഴ്ചകളില്‍ പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനം നടത്താന്‍ സരിഗയ്ക്കു സാധിച്ചില്ല
Kalabhavan Sariga and Mohanlal
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ 7 മൂന്നാം വാരത്തിലും എവിക്ഷന്‍. കലാഭവന്‍ സരിഗയാണ് വീക്കെന്‍ഡ് എപ്പിസോഡില്‍ പുറത്തായത്. അവതാരകന്‍ മോഹന്‍ലാല്‍ പ്രഖ്യാപനം നടത്തി.
ബിഗ് ബോസില്‍ എത്തി ആദ്യ ആഴ്ചകളില്‍ പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനം നടത്താന്‍ സരിഗയ്ക്കു സാധിച്ചില്ല. ഇതാണ് പുറത്താകലിലേക്ക് വഴി തുറന്നത്. ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങുന്ന മൂന്നാമത്തെ മത്സരാര്‍ഥിയാണ് സരിഗ. നേരത്തെ മുന്‍ഷി രഞ്ജീത്ത്, ആര്‍.ജെ ബിന്‍സി എന്നിവര്‍ എവിക്റ്റഡ് ആയി.
പെര്‍ഫോമന്‍സില്‍ ഒരുപാട് വീഴ്ചകള്‍ വന്നിട്ടുണ്ടാകുമെന്നും എങ്കിലും താന്‍ ഭയങ്കര ഹാപ്പിയാണെന്നും സരിഗ പറഞ്ഞു. ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ടായിരുന്നു സരിഗയെ കൊണ്ട് പറ്റില്ല എന്ന്. അല്ലെങ്കില്‍ പോകരുത് എന്ന് പറഞ്ഞിട്ട് കുറേപ്പേര്‍ പേടിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു പ്രാവശ്യമെങ്കിലും ബിഗ് ബോസിലേക്ക് ഒരു എന്‍ട്രി കിട്ടുകയാണെങ്കില്‍ എല്ലാവരും അവിടെ വരണം എന്നാണ്. എന്റെ പെര്‍ഫോമന്‍സില്‍ ഒരുപാട് വീഴ്ചകള്‍ വന്നിട്ടുണ്ടാകും. ഇത്രയും ദിവസം കൊണ്ട് എനിക്ക് തോന്നുന്നു, കലാഭവന്‍ സരിഗ എന്ന് പറയുമ്പോള്‍ 10 ശതമാനം ആള്‍ക്കാരാണ് നേരത്തെ അറിയുന്നതെങ്കില്‍, ഇപ്പോള്‍ എന്തായാലും ഒരു 20 ശതമാനം ആള്‍ക്കാരെങ്കിലും അറിയുന്നുണ്ടാകുമെന്നും സരിഗ പറഞ്ഞു.