രേണുക വേണു|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (16:14 IST)
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് ഉറപ്പിച്ചിരിക്കുന്ന മത്സരാര്‍ഥിയാണ് അനുമോള്‍. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെ അടുക്കുമ്പോള്‍ അനുമോള്‍ക്കുള്ള പ്രേക്ഷക പിന്തുണ കുറഞ്ഞുവരികയാണ്. പിആര്‍ ബലത്തില്‍ തുടരുന്ന അനുമോള്‍ക്കു എന്തിനാണ് വോട്ട് ചെയ്യേണ്ടതെന്ന് പോലും പ്രേക്ഷകര്‍ ചോദിക്കുന്നു.
ഫിനാലെ വീക്കിന്റെ ആദ്യദിനം മുന്‍ മത്സരാര്‍ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിട്ടുണ്ട്. അങ്ങനെ എത്തിയ ശൈത്യ സന്തോഷ്, ആര്‍ജെ ബിന്‍സി എന്നിവര്‍ അനുമോളുടെ പിആര്‍ മുഖംമൂടി പരസ്യമായി വലിച്ചുകീറി. തനിക്കു പിആര്‍ ചെയ്തിരുന്ന ആള് തന്നെയാണ് അനുമോള്‍ക്കു പിആര്‍ ചെയ്യുന്നതെന്ന് ശൈത്യ പരസ്യമായി പറഞ്ഞു.
'നിന്റെ പിആര്‍, അവന്‍ തന്നെയാണ് എന്റെ പിആറും. എന്റെ അച്ഛന്റെ കൈയില്‍ നിന്ന് എന്തോരം പൈസ അവന്‍ വാങ്ങിച്ചിട്ടുണ്ടെന്ന് അറിയാമോ? എന്നിട്ട് നമ്മുടെ രണ്ട് പേരുടെയും വീഡിയോ ഇട്ടിട്ടാണ് അവന്‍ ബാക്ക്സ്റ്റാബ് എന്നുപറഞ്ഞ് എനിക്കെതിരെ കട്ടപ്പയുടെ ചിത്രം സഹിതം ഉണ്ടാക്കിയിരിക്കുന്നത്. നീയാണ് എല്ലാവരെയും ബാക്ക്സ്റ്റാബ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരുടെയും ഇമോഷണ്‍ വെച്ചു കളിക്കാമെന്നാണോ ഇവള്‍ വിചാരിച്ചിരിക്കുന്നേ,' ശൈത്യ അനുമോള്‍ക്കെതിരെ ആഞ്ഞടിച്ചു.
' നിന്റെ കഴിവുകൊണ്ട് അല്ലെടീ നീ ഇവിടെ നില്‍ക്കുന്നേ. നീ പുറത്ത് കാശ് ഇവിടെ നില്‍ക്കുന്നത്,' ബിന്‍സി പറഞ്ഞു.