Bigg Boss malayalam: ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരാര്‍ഥികളില്‍ ഒരാളാണ് ഈ സീസണിലെ അനുമോള്‍. ഇത്രയും സദാചാര ബോധത്തോടെ മുന്‍പൊന്നും ഒരു മത്സരാര്‍ഥിയും സഹമത്സരാര്‍ഥികളുടെ ലൈഫിലേക്ക് ഇടിച്ചുകയറിയിട്ടില്ല. പ്രേക്ഷകരുടെ വോട്ട് കിട്ടാനുള്ള അനുമോളുടെ ടാക്റ്റിക്സ് കൂടിയായിരിക്കും ഈ സദാചാരക്കളി.
ഈ സീസണില്‍ വളരെ അടുത്ത ബോണ്ട് കീപ്പ് ചെയ്യുന്ന നല്ല സുഹൃത്തുക്കളായ രണ്ട് മത്സരാര്‍ഥികളാണ് ആര്യനും ജിസേലും. ബിഗ് ബോസിലെ ഗെയിമുകളില്‍ ഈ ഗ്രൂപ്പിസം വെച്ച് കളിക്കുകയാണെങ്കില്‍ അതിനെ വിമര്‍ശിക്കാനും കുറ്റപ്പെടുത്താനുമുള്ള അവകാശം അനുമോള്‍ക്കുണ്ട്. പക്ഷേ അവര് ഒന്നിച്ച് ഇരിക്കുന്നു, ഒന്നിച്ചു കിടക്കുന്നു എന്നൊക്കെ പറഞ്ഞ് ഒരുതരം സദാചാര ഗുണ്ടായിസമാണ് അനുമോള്‍ ഇപ്പോള്‍ ബിഗ് ബോസില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അനുമോളുടെ ഈ സദാചാര ഗുണ്ടായിസത്തിനു ബിഗ് ബോസും കൂട്ടുനില്‍ക്കുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ജിസേലും ആര്യനും ഒരു ബെഡില്‍ കിടന്ന് പുതപ്പുകൊണ്ട് മൂടി കിസ് ചെയ്തു എന്നാണ് അനുമോള്‍ പറയുന്നത്. സൗഹൃദമോ ബോണ്ടോ ഉള്ള രണ്ട് പേര്‍ പരസ്പര കണ്‍സെന്റോടു കൂടി അങ്ങനെ ഉമ്മ വയ്ക്കുകയോ ഒന്നിച്ചു കിടക്കുകയോ ചെയ്താല്‍ അതില്‍ അനുമോള്‍ എന്തിനാണ് ഇത്രയും ഫ്രസ്ടേറ്റഡ് ആകുന്നതെന്ന് മനസിലാകുന്നില്ല.
അനുമോള്‍ ഇങ്ങനെയൊരു സ്ട്രാറ്റജി എടുക്കാനുള്ള പ്രധാന കാരണം സമാന രീതിയില്‍ ചിന്തിക്കുന്ന സദാചാര ബോധമുള്ള പ്രേക്ഷകരാണ് പുറത്തുള്ള അധികവുമെന്ന് അറിയുന്നതുകൊണ്ടാണ്. അതായത് ജിസേലിന്റെ വസ്ത്രധാരണത്തെ പോലും പരിഹസിക്കുന്ന വലിയൊരു ഓഡിയന്‍സ് പുറത്തുണ്ട്. അങ്ങനെയുള്ളവര്‍ രണ്ട് മത്സരാര്‍ഥികള്‍ ചുംബിച്ചാല്‍ അതിനെ അംഗീകരിക്കില്ലെന്ന് അനുമോള്‍ക്ക് നന്നായി അറിയാം. ഇത് ചോദ്യം ചെയ്താല്‍ ഈ സദാചാരവാദികളായ ബഹഭൂരിപക്ഷം പ്രേക്ഷകരും തന്നെ പിന്തുണയ്ക്കുമെന്ന ഉറപ്പ് അനുമോള്‍ക്കുണ്ട്. അതുകൊണ്ടാണ് വേറെ ആരും കണ്ടിട്ടില്ല എന്നു പറയുമ്പോള്‍ ആര്യനും ജിസേലും ചുംബിച്ചത് താന്‍ കണ്ടെന്ന നിലപാടില്‍ അനുമോള്‍ ഉറച്ചുനില്‍ക്കുന്നത്.