1. വാര്‍ത്താലോകം
  2. ധനകാര്യം
  3. യൂണിയന്‍ ബജറ്റ് 2020
  4. union Budget 2020 updates

ബജറ്റ് 2020: ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് നിർമല സീതാരാമൻ

അതുപോലെ തന്നെ വരുമാന മാർഗങ്ങൾ കൂട്ടുന്നതാണ് 2020ലെ കേന്ദ്ര ബജറ്റെന്ന് അവതരണത്തിൽ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Budget 2020
ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരമൻ. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചു.സബ് കാ സാത്ത് സബ് കാ വികാസ് എന്ന സർക്കാർ മന്ത്രം എല്ലാ പദ്ധതികളുടെയും  സ്വീകാര്യത കൂട്ടിയെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. അതുപോലെ തന്നെ വരുമാന മാർഗങ്ങൾ കൂട്ടുന്നതാണ് 2020ലെ കേന്ദ്ര ബജറ്റെന്ന് അവതരണത്തിൽ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 
 
ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായിയെന്നും ധന‌മന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.
 
രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
 
ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.
About Writer
റെയ്‌നാ തോമസ്
അടുത്ത ലേഖനം
ബജറ്റ് 2020: കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്ക് പ്രത്യേക പദ്ധതി