അനുബന്ധ വാര്‍ത്തകള്‍
- ധനമന്ത്രി പാർലമെന്റിലെത്തി; ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം ചേരുന്നു
- സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാൻ നികുതി പരിഷ്കരണങ്ങൾ; നിർമലാ സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന്
- ഗ്രാമങ്ങള്‍ ഡിജിറ്റലാകുമോ? ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന് നടപ്പിലാകും?
- ഇത്തവണത്തെ ബജറ്റിനെ പ്രതീക്ഷയോടെ വീക്ഷിച്ച് രാജ്യത്തെ സിനിമാവ്യവസായം
- അസംഘടിത മേഖലകള്‍ക്ക് പുതിയ ബജറ്റ് കാത്തുവച്ചിരിക്കുന്നതെന്ത്?
ബജറ്റ് 2020: ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കും: നിര്‍മ്മല സീതാരാമന്
ധനമന്ത്രി നിര്‍മ്മല സീതാരാമന് 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയെ അനുസ്മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി.
കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.