അനുബന്ധ വാര്‍ത്തകള്‍
- 'പരാതി വ്യാജം, തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത്': ബിഷപ്പ് ഫ്രാങ്കോ
- നീതി നൽകേണ്ടവർ തന്നെ നീതി നിഷേധിക്കുന്നു; നടന്നുകൊണ്ടിരിക്കുന്ന കേസുകൾ വെറും ഉദാഹരണങ്ങൾ മാത്രം
- 'അവർക്ക് കിടന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്’- കിടപ്പറ പങ്കുവെച്ച മലയാളി താരങ്ങളെ കുറിച്ച് ശ്രീ റെഡ്ഡി
- ജസ്നയുടെ തിരോധാനം; ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും
- ദുൽഖറിന് എല്ലാം നന്നായി അറിയാം, ആ സിനിമയിൽ നിന്നും പിന്മാറിയതിൽ നിരാശയില്ല: അഞ്ജലി മേനോൻ
കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു; ആദ്യഘട്ട അന്വേഷണം 18ന് പൂർത്തിയാകും
കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു; ആദ്യഘട്ട അന്വേഷണം 18ന് പൂർത്തിയാകും
ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു. പാലാ ബിഷപ്പിന്റെ മൊഴിയും ഉടൻ ശേഖരിക്കും.
പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും പീഡനവിവരം അറിയിച്ചിരുന്നുവെന്നു കന്യാസ്ത്രീ അന്വേഷണസംഘത്തിനു മൊഴി നല്‍കിയതിനെത്തുടർന്നാണ് ഇരുവരുടേയും മൊഴി ശേഖരിക്കുന്നത്.
ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ കർദിനാളിനും പരാതി നൽകിയിട്ടുണ്ടായിരുന്നു എന്ന് പൊലീസിനു മൊഴി നൽകിയിരുന്നു. അതിനാൽ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാനും അന്വേഷണസംഘം സമയം തേടിയിട്ടുണ്ട്.
ആദ്യഘട്ട അന്വേഷണം 18നു പൂർത്തിയാകും. പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ജലന്തറിൽ ചെന്നു ബിഷപ്പിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.