മുംബൈ|
Rijisha M.|
Last Modified ശനി, 14 ജൂലൈ 2018 (13:53 IST)
കനത്ത മഴയെത്തുടർന്ന് മുംബൈയും സമീപ ജില്ലകളും വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് റോഡുകളും മറ്റു വലിയ ഗർത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് നിരവധി അപകടങ്ങൾക്ക് മുംബൈ നഗരം സാക്ഷ്യം വഹിച്ചതിനെത്തുടർന്ന് ബിഎംസിയ്‌ക്കെതിരെ കോൺഗ്രസ്
പാർട്ടി പ്രവർത്തകർ വെള്ളിയാഴ്‌ച പ്രതിഷേധ പ്രകടനം നടത്തി.
അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് മുംബൈ നഗരത്തിൽ ഉണ്ടായത്. ട്രെയിൻ, റോഡ് ഗതാഗതം താറുമാറായി. വിമാന സർവീസിനെയും ബാധിച്ചു.
റോഡിൽ ഉണ്ടായിരിക്കുന്ന ഗർത്തങ്ങളിൽ വാഹനം അകപ്പെട്ടുണ്ടായ മരണത്തെത്തുടർന്നാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. 'കണ്ണ് തുറന്ന് കാണൂ, ഇതാണ് റോഡിലെ ഗർത്തങ്ങൾ' എന്ന ഫ്ലക്‌സ് ബോർഡുമായാണ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്.