അനുബന്ധ വാര്‍ത്തകള്‍
- ‘പണത്തിന്റേയും ജാതിയുടെയും തുലാസിൽ കെവിന്റെ പ്രണയത്തെ അവർ തൂക്കി’- കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അശ്വതി ജ്വാല
- കെവിനെ സ്വന്തം വീട്ടുകാർ ഇല്ലാതാക്കിയപ്പോൾ നീനു തളർന്നുവീണത് മണ്ണിലേക്കല്ല, ജോസഫിന്റെ കൈകളിലേക്കാണ്!
- ഞങ്ങൾക്ക് കൊച്ചിനെ വേണം, ചെയ്തത് തെറ്റാണ്, ന്യായീകരിക്കുന്നില്ല- ഷാനുവും പൊലീസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
- വണ്ടി നിർത്തിയതും കെവിൻ പുറത്തിറങ്ങി ഓടി, കണ്ടെത്താൻ കഴിഞ്ഞില്ല- ഒരേ സ്വരത്തിൽ പ്രതികൾ പറയുന്നു, വിശ്വസിക്കാൻ കഴിയില്ലെന്ന് പൊലീസ്
- കെവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ
കെവിന്റെ കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി ഐജിയുടെ റിപ്പോർട്ട്
പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി ഐജിയുടെ റിപ്പോർട്ട്
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോർട്ട്. ഗാന്ധിനഗറിലെ എഎസ്ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നു, തട്ടിക്കൊണ്ട് പോകൽ നടന്നത് പൊലീസിന്റെ അറിവോടെ ആയിരുന്നുവെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ കുറ്റകൃത്യത്തിൽ പൊലീസ് നേരിട്ട് പങ്കാളിയാണെന്നുള്ള റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. റിപ്പോർട്ടിൽ പരാമർശിക്കുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്നാണ് വിവരം.
കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ ഉൾപ്പെടെയുള്ളവർക്ക് പൊലീസിൽ നിന്നുള്ള പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന് കെവിന്റെ അച്ഛൻ മുമ്പ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷമുള്ള നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ പൊലീസുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.