കെവിന്റെ കൊലപാതകം; തട്ടിക്കൊണ്ടുപോയത് 38 പൊലീസ് വാഹനങ്ങൾ പരിശോധന നടത്തുമ്പോൾ, പൊലീസുകാർക്കെതിരെ തെളിവുകൾ മുറുകുന്നു

കെവിനെ തട്ടിക്കൊണ്ടുപോയത് ജില്ലയിൽ 38 പൊലീസ് വാഹനങ്ങൾ പരിശോധന നടത്തുമ്പോൾ!

കോട്ടയം| Rijisha M.| Last Modified ബുധന്‍, 30 മെയ് 2018 (11:02 IST)
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാനടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 38 മൊബൈൽ പൊലീസ് വാഹനങ്ങൾ കോട്ടയം ജില്ലയിൽ പരിശോധന നടത്തിയ ഞായർ രാത്രിയാണ് കെവിനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ വിവരം പുലർച്ചെ മൂന്ന് മണിക്ക് നാട്ടുകാർ ഗാന്ധിനഗർ സ്‌റ്റേഷനിൽ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. കെവിനെ തട്ടിക്കൊണ്ടുപോയവർ തന്നെ തിരികെ കൊണ്ടുവന്നു വിടുമെന്നാണ് ഗാന്ധിനഗർ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചത്.

ഞായറാഴ്‌ച രാവിലെ 5.35-ന് അനീഷ് സ്‌റ്റേഷനിൽ വിളിച്ചെങ്കിലും അനീഷിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്‌റ്റർ ചെയ്യാമെന്നായിരുന്നു പൊലീസുകാർ പറഞ്ഞത്. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ അന്വേഷണം വൈകിപ്പിക്കുകയായിരുന്നു. പൊലീസിന്റെ ഫോൺ വിളികളും പൊലീസിനെതിരെയുള്ള രേഖകളും പരിശോധിച്ചുവരികയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :