ചെന്നൈ|
ശ്രീദേവി ശ്രീജയ്|
Last Modified ബുധന്‍, 27 നവംബര്‍ 2019 (19:47 IST)
ഡോക്‍ടര്‍ അവൈലബിള്‍ അല്ലെങ്കില്‍ ആരെങ്കിലും വന്ന്
ചികിത്സ നടത്തുന്ന ആശുപത്രി. തമിഴ്‌നാട്ടിലെ അരണ്‍തങ്കിയിലാണ് ഡോക്‍ടര്‍ക്ക് പകരം മോര്‍ച്ചറി ജീവനക്കാരന്‍ ചികിത്സ നടത്തിയത്. വാഹനാപകടത്തില്‍ പരുക്കുപറ്റിയെത്തിയ രോഗിയെ മോര്‍ച്ചറി ജീവനക്കാരന്‍ ചികിത്സിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
രോഗിയുടെ സഹോദരനാണ് ഈ വീഡിയോ ഫേസ്ബുക്കിലിട്ടത്. കീരമംഗലത്തുനിന്ന് പെരിയാളൂര്‍ക്ക് പോകുമ്പോഴാണ് കാര്‍ത്തിപന്‍ (38) എന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ത്തിപന്‍റെ താടിയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയാണ് കാര്‍ത്തിപനെ അരണ്‍തങ്കി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.
അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോ നഴ്‌സോ കാര്‍ത്തിപനെ നോക്കാന്‍ തയ്യാറായില്ലെന്ന് സഹോദരന്‍ ആരോപിക്കുന്നു. പകരം മോര്‍ച്ചറി ജീവനക്കാരനാണ് കാര്‍ത്തിപനെ ചികിത്സിക്കാനായി എത്തിയത്. കാര്‍ത്തിപന്‍റെ സഹോദരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാത്രി ഒമ്പതുമണിയോടെയാണ് ഡോക്‍ടര്‍ ചികിത്സിക്കാന്‍ തയ്യാറായത്.