നേത്ര ചികിത്സക്കെത്തിയ മൂന്നുവയസുകാരൻ മരിച്ചു, കുഞ്ഞിന്റെ മൃതദേഹവുമായെത്തി ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (14:42 IST)
കോഴിക്കോട്: ചികിത്സയിലെ പിഴവുകാരണം മൂന്നുവയസുകാരൻ മരിച്ചെന്നാരോപിച്ച് ആശുത്രിക്ക് മുന്നിൽ കുഞ്ഞിന്റെ മൃതദേഹവുമായെത്തി ബന്ധുക്കളുടെ പ്രതിഷേധം, കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകൻ അനയ് ആണ് ചികിത്സക്കിടെ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുളിക്കുന്നതിനിടെ കണ്ണിന് അപകടം പറ്റിയ അനയ്‌യിനെ കഴിഞ്ഞ ദിവസമാണ് കോംട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഞ്ഞിന്റെ ആരോഗ്യ നില കൃത്യമായി പരിശോധിക്കാതെ ആശുപത്രി അധികൃതർ അനസ്‌തീഷ്യ നൽകിയതാണ് കുട്ടി കുഴഞ്ഞ് വീണ് മരിക്കാൻ കാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രത്യേക സംഘമാണ് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :