1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. employee bathes in restaurant kitchen sink, video gone viral

റെസ്റ്റൊറെന്റിലെ കിച്ചൺ സിങ്കിനെ ബാത്ത്‌ ടബ്ബാക്കി ഉഗ്രനൊരു കുളി പാസാക്കി ജോലിക്കാരൻ, പിന്നീട് സംഭവിച്ചതിങ്ങനെ !

വാർത്ത
അമേരിക്കയിലെ പ്രമുഖ റെസ്റ്റൊറെന്റ് നെറ്റ്‌വർക്കായ വിൻഡീസ്ര് ഒരു ജീവനക്കാരൻ കുളിച്ചതുകൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ്. ആശാൻ കുളിച്ചത് റെസ്റ്റൊറെന്റിലെ കിച്ചൻ സിങ്കിലായിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ സൂപ്പർ വൈറലായതോടെ ജീവനക്കാനെ ഒടുവിൽ വിൻഡീസ് പിരിച്ചുവിട്ടു.
 
റെസ്റ്റൊറെനിലെ കിച്ചൺ സിങ്കിനെ ബാത്ത്‌ടബ്ബാക്കി വിശാലമായ കുളി തന്നെ ജീവനക്കാരൻ പാസാക്കി. കിച്ച്ൻ സിങ്കിൽ സോപ്പുവെള്ളം നിറച്ച് പതപ്പിച്ച് ഗ്രാൻഡായി തന്നെയായിരുന്നു കുളി. റെസ്റ്റൊറെന്റിലെ സഹജീവനക്കാരാണ് ഇയാൾ ബത്ത് ടബ്ബിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഈ വീഡിയോ ഒരാഴ്ച മുൻപ് ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
 
വിൻഡീസിൽനിന്നും ഭക്ഷണം കഴിക്കാൻ ഇനിയൊരിക്കലും ഞാൻ സജസ്റ്റ് ചെയ്യില്ല എന്ന കുറിപ്പോടുകൂടി ഹാർലി ലീച്ച് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പറക്കുകയായിരുന്നു. 16,000 പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ജീവനക്കാരനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളും വീഡിയോക്കടിയിൽ പ്രത്യക്ഷപ്പെട്ടു. സംഭവം ഗുരുതരമാണ് എന്ന് തറിച്ചറിഞ്ഞതോടെ ജീവനക്കാരനെ തങ്ങൾ ജോലിയിൽനിന്നും പുറത്താക്കിയതായി വിൻഡീസ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുകയായിരുന്നു